ഛത്തീസ്ഗഢ്: ഇനി മുതല്‍ ഹരിയാനയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രം. സംസ്്ഥാനത്തെ സ്ഥിരതാമസക്കാരായവര്‍ക്ക് 75 ശതമാനം ജോലി ലഭിക്കുന്നത് നിര്‍ബന്ധമാക്കുന്ന ബില്‍ ഹരിയാനനിയമസഭപാസ്സാക്കിയതോടെയാണിത്.
ഹരിയാണ തൊഴില്‍ മന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ ഇന്നലെ നിയമസഭയില്‍ വെച്ചത്.പ്രതിമാസം 50,000 രൂപയില്‍ കുറവ് ശമ്പളമുള്ള ജോലികളാണ് ഇപ്രകാരം സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ ചില പ്രത്യേക വിഭാഗം ജോലികളില്‍ പ്രാദേശിക ഉദ്യോഗാര്‍ഥികളെ ലഭ്യമല്ലാതെവന്നാല്‍ പുറത്തുനിന്ന് ആളെ എടുക്കാം. സ്വകാര്യ കമ്പനികള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ 75 ശതമാനം ജോലിയും സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കണമെന്ന് ഹരിയാണ സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ബില്‍ വ്യവസ്ഥചെയ്യുന്നു.