റോം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളേർപ്പെടുത്താൻ ഇറ്റലി തീരുമാനിച്ചു. രാജ്യത്താകെ രാത്രി കാല കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഒപ്പുവച്ചു. വ്യാഴാഴ്ച (05/11/20) മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു.
തീവ്ര ബാധിത പ്രദേശത്ത് പ്രവേശിക്കുന്നതിനോ പുറത്തുപോകുന്നതിനോ കുറഞ്ഞത് രണ്ടാഴ്ചത്തെ വിലക്കുണ്ടാകും. ഇത്തരം സ്ഥലങ്ങളിൽ ഭക്ഷ്യ സ്റ്റോറുകൾ പോലുള്ളവ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടും.

