കൊല്ലം: പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ അതിവിദഗ്ധമായി വിലങ്ങ് അഴിച്ചുമാറ്റി രക്ഷപെട്ട പ്രതി വീണ്ടും കസ്റ്റഡിയിലായി. പുന്നല സ്വദേശി അഖില്‍ 8 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പിടിയിലാവുന്നത്. എട്ടുദിവസം മുമ്പ് ആറുപൊതി കഞ്ചാവുമായി പിടിയിലായ അഖില്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വൈദ്യ പരിശോധനക്കുശേഷം പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഡീറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുന്നതിനിടെയാണ് ചാടിപ്പോയത്.
തുടര്‍ന്ന് കൂടല്‍,മെതുകുമ്മേല്‍, ഏനാത്ത്,പുന്നല തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. ഇന്നലെ പത്തനാപുരം മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോഴും ചെറുത്തുനില്‍പ്പ് നടത്തിയ അഖിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

