കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് 14 ലക്ഷം രൂപയുടെ അത്യാധുനിക വെന്റിലേറ്റര്‍

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വീണാ ജോര്‍ജ് എംഎല്‍എ വെന്റിലേറ്റര്‍ കൈമാറി. കെഎസ്എഫ്ഇ നല്‍കിയ വെന്റിലേറ്റാണ് എംഎല്‍എ  ആശുപത്രിക്ക് കൈമാറിയത്. നിലവില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കാറ്റഗറി സിയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്ററിന്റെ  ആശ്രയം ആവശ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എംഎല്‍എ വെന്റിലേറ്ററിന്റെ ആവശ്യകതയെ പറ്റി കെഎസ്എഫ്ഇ ചെയര്‍മാനെ അറിയിക്കുകയും ഇതേ തുടര്‍ന്ന് കെഎസ്എഫ്ഇയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സ്ബിലിറ്റി ഫണ്ടില്‍ നിന്ന് വെന്റിലേറ്റര്‍ അനുവദിക്കുകയുമായിരുന്നു.

14 ലക്ഷം രൂപയുടെ അത്യാധുനിക വെന്റിലേറ്ററാണ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8974/Kozhencherry-District-Hospital.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →