ഡൽഹി: സിബിഐ ആവശ്യം അംഗീകരിച്ച് പെരിയ ഇരട്ടകൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അറിയിച്ചു.
സിബിഐക്ക് വേണ്ടി കേസില്‍ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. തുഷാര്‍മേത്ത മറ്റൊരു കേസില്‍ ഹാജരാകേണ്ട സാഹചര്യത്തിലാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.
പെരിയ ഇരട്ട കൊലപാതക കേസ് കേരള ഹൈക്കോടതി സിബിഐക്ക് വിട്ടത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കേണ്ടത്.
കേസ് സുപ്രീം കോടതി പരിഗണിക്കുന്നതു വരെ കേരള ഹൈക്കോടതിയിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ നടപടി ഉണ്ടാകരുതെന്ന് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി അക്കാര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് വേണ്ടി ഹാജരായ വി ഗിരി അറിയിച്ചു.
സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറുന്നില്ലെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു