തലയണയുടെ അടിയിൽ മൊബൈൽ വെച്ചു കിടന്നുറങ്ങി. തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു

കായംകുളം: മൊബൈല്‍ ഫോണില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക്
പൊള്ളലേറ്റു. രക്ഷപെട്ടത് തലനാരിഴയ്ക്ക്. പ്രയാര്‍ കാര്‍ത്തികയില്‍ ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ കായംകുളം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഉറങ്ങാൻ കിടന്നപ്പോൾ ചന്ദ്രബാബു ഫോണ്‍ തലയണയുടെ അടിയില്‍വച്ചിരുന്നു. ഉറക്കത്തിനിടെ ഫോണിൽ നിന്നും തീ കിടക്കയിലേക്ക് പടരുകയായിരുന്നു. കിടക്കയും തലയണയും കത്തി നശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →