നിയമപ്രകാരം മാസ്‌ക് നിര്‍ബന്ധമാക്കുന്ന ആദ്യ സംസ്ഥാനമാവാന്‍ രാജസ്ഥാന്‍

ജയ്പൂര്‍: രാജസ്ഥാനില്‍ മാസ്‌ക്കുകള്‍ നിയമപ്രകാരം നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇതോടെ കൊറോണ വൈറസിനെതിരെ മാസ്‌ക് നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിരിക്കും രാജസ്ഥാന്‍. കൊറോണ വൈറസിനെതിരായ പൊതു മുന്നേറ്റത്തിനൊപ്പം ഇത്തരത്തിലൊരു നിയമം കൂടി ആവശ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, കോവിഡ് -19 രോഗബാധിതരുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്ത് പടക്കം വില്‍ക്കുന്നതും പൊട്ടിക്കുന്നതും നിരോധിക്കാനും അത് വഴി പടക്ക വിഷ പുകകളില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →