ന്യൂ ഡൽഹി: പൊതുസേവന കേന്ദ്രങ്ങളിലൂടെ നാല് ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് നിയമസഹായം എന്ന നേട്ടം ടെലി ലോ സേവനം 2020 ഒക്ടോബർ 30ന് സ്വന്തമാക്കി.
2020 ഏപ്രിലിൽ ഇത് 1.95 ലക്ഷമായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ 2.05 ലക്ഷം പേർക്കാണ് നിയമ സഹായം ലഭ്യമാക്കിയത്
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ദർശനത്തിന്റെ ഭാഗമായി നീതിന്യായ വകുപ്പാണ് 2017 ൽ ടെലി ലോ സൗകര്യം ലഭ്യമാക്കിയത്. കോടതി വ്യവഹാരങ്ങൾക്ക് മുൻപുള്ള ഘട്ടത്തിലാണ് സഹായം ലഭ്യമാവുക . പഞ്ചായത്ത് തലങ്ങളിലെ പൊതു സേവന കേന്ദ്രങ്ങളിൽ ഉള്ള വീഡിയോ കോൺഫറൻസിംഗ്, ടെലഫോൺ സൗകര്യത്തിലൂടെ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നിയമസഹായം ലഭ്യമാക്കി. വിദഗ്ധ അഭിഭാഷക സമിതിയാണ് നിയമസഹായം നൽകുന്നത്
CSC eGov, NALSA മുൻനിര പോരാളികളുടെ പരിശ്രമത്തിലൂടെ കൂടുതൽ ആളുകളിലേക്ക് നിയമസഹായം ലഭ്യമാക്കാൻ ടെലി ലോ സേവനത്തിന് സാധിച്ചു. നിയമ സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും, കൂടിക്കാഴ്ച സമയം നേരത്തെ നിശ്ചയിക്കാനും സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തകർക്ക് ലഭ്യമാക്കിയിരുന്നു
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.tele-law.in/

