ന്യൂ ഡെൽഹി: പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
“പ്രശസ്ത വയലിനിസ്റ്റ് ശ്രീ. ടി.എന്‍ കൃഷ്ണന്റെ നിര്യാണം സംഗീത ലോകത്ത് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള വികാരങ്ങളും ഇഴകളും അദ്ദേഹം തന്റെ സൃഷ്ടികളില്‍ മനോഹരമായി സ്വാംശീകരിച്ചു. യുവ സംഗീതജ്ഞര്‍ക്ക് അദ്ദേഹം മികച്ച ഒരു മാര്‍ഗദര്‍ശിയുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനങ്ങൾ”- പ്രധാനമന്ത്രി പറഞ്ഞു.