പത്തനംതിട്ട: മാവര ഏലായുടെ സമഗ്രവികസനം ലക്ഷ്യമിട്ട പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. മാവര ഏലായുടെ സമഗ്ര വികസനത്തിനും തോട് നവീകരിക്കുന്നതിന് കൃഷി വകുപ്പ് ആദ്യഘട്ടമായി 70 ലക്ഷം രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. പറഞ്ഞു. ഏലായുടെ വികസനം കര്‍ഷകര്‍ക്ക് നെല്‍കൃഷിക്ക് വളരെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാവര മുതല്‍ കടയ്ക്കാട് വരെ പ്രദേശത്ത് തോട് സംരക്ഷണം, ആഴം കൂട്ടല്‍, കരിങ്കല്‍ ഭിത്തി നിര്‍മാണം തുടങ്ങിയ പദ്ധതിയില്‍ ഉള്‍പ്പെടും. മാവര ഏലായുടെ സമഗ്രവികസനം സാധ്യമാകുന്നതോടെ പന്തളം, പന്തളം തെക്കേക്കര, തുമ്പമണ്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് കൃഷിക്ക് ഇത് ഏറെ പ്രയോജനപ്രദമാകും. ഏറെനാളായുള്ള കര്‍ഷകരുടെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുക. കെ.എല്‍.ഡി.സി.ക്കാണ് പ്രോജക്റ്റ് നിര്‍മാണ ചുമതല. ഏലാവികസനം ലക്ഷ്യമിട്ട് ഓണാട്ടുകര സമിതി അംഗങ്ങള്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ.യെ സമീപിച്ചതോടെയാണ് ഏലാ വികസനത്തിനു വഴിയൊരുക്കിയത്.
തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ് അധ്യക്ഷനായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, രഘു പെരുമ്പുളിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം പി. കെ. സുരേന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് രാജേഷ് കുമാര്‍, കെ.എല്‍.ഡി.സി. പ്രോജക്റ്റ് എന്‍ജിനീയര്‍ കെ. എസ്. സുനിജ, കെ.എല്‍.ഡി.സി. ഓവര്‍സിയര്‍ രാധാകൃഷ്ണന്‍, കൃഷി ഓഫീസര്‍ എസ്. പുഷ്പ തുടങ്ങിയവര്‍ പങ്കെടുത്തു.