തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വിജിലന്‍സ് വാരാഘോഷവും യുവാക്കളും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നെഹ്റു യുവ കേന്ദ്ര സംഘടനയുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്.
അഴിമതി തുടച്ച് നീക്കുന്നതില്‍ ഇന്നത്തെ യുവാക്കള്‍ക്ക് ഏറെ പങ്കുണ്ടെന്ന് പത്തനംതിട്ട പോലീസ് & ആന്‍റി കറപ്ഷന്‍ ബ്യുറോ ഇന്‍സ്പെക്ടര്‍ ശ്രീ ഹരി സി.എസ് പറഞ്ഞു. യുവാക്കള്‍ ആദ്യം സ്വന്തം ആത്മാഭിമാനവും സത്യസന്ധതയും ഉറപ്പു വരുത്തിയിട്ട് സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്നദ്ദേഹം കൂട്ടി ചേര്‍ത്തു. വെബിനാറില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.
വിജിലന്‍സ് വാരാചരണവും സത്യപ്രതിജ്ഞയും എല്ലാം അഴിമതിക്കെതിരെയുള്ള നമ്മുടെ ആജീവനാന്ത പോരാട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണന്ന് വെബിനാര്‍ ഉല്‍ഘാടനം ചെയ്ത് തിരുവന്തപുരം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ശ്രീ അലി സാബ്രീന്‍ അഭിപ്രായപെട്ടു.
കോട്ടയം ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറൊ അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീമതി സുധ എസ് നമ്പൂതിരി, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്‍റ ശ്രീ ടി സരിന്‍ലാല്‍, പത്തനംതിട്ട ജില്ല യൂത്ത് കോര്‍ഡിനേറ്റര്‍ ശ്രീ സന്ദീപ് എന്നിവര്‍ വെബിനാറില്‍ സംസാരിച്ചു. 30 ല്‍ പ്പരം വോളന്‍റിയര്‍മാര്‍ വെബിനാറില്‍ പങ്കെടുത്തു. http://pledge.cvc.nic.in എന്ന വെബ് സൈറ്റില്‍ സത്യപ്രതിജ്ഞ ലഭ്യമാണ്. സത്യപ്രതിജ്ഞ എടുക്കുന്നവര്‍ക്ക് കമ്മീഷനില്‍ നിന്ന് ഇ-സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

