പുതപ്പ്‌ വില്‍പ്പനയുടെ മറവില്‍ മോഷണം പതിവാക്കിയ യുവാക്കളെ മദ്യം കുടുക്കി

ചെന്നൈ: പുതുച്ചേരിയില്‍ പുതപ്പ്‌ വില്‍പ്പനയുടെ മറവില്‍ സ്ഥിരമായി മോഷണം പതിവാക്കിയിരുന്ന യുവാക്കളെ മദ്യം ചതിച്ചു. രണ്ടു ചാക്കുനിറയെ മോഷണ വസ്‌തുക്കളുമായി മദ്യപിച്ച് റോഡരുകില്‍ കിടന്ന്‌ ഉറങ്ങിയ രണ്ട്‌ യുവാക്കളെയാണ്‌ നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്‌. മധുര സ്വദേശികളായ സെല്‍വരാജ്, മുത്തു എന്നിവരാണ്‌ പിടിയിലായത്‌.

ഗ്യാസ്‌ സ്റ്റൗ, പാത്രങ്ങള്‍, ബക്കറ്റ്, വസ്‌ത്രങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ സ്ഥിരമായി കാണാതായതോടെയാണ്‌ നാട്ടുകാര്‍ കള്ളന്മാര്‍ക്കായി വലവിരിച്ചത്‌. 01.11.2020 ഞായറാഴ്ച പുലര്‍ച്ചയോടെ യുവാക്കളെ സംശയം തോന്നി നാട്ടുകാര്‍ പരിശോധനയ്ക്ക്‌ വിധേയമാക്കിയപ്പോള്‍ രണ്ടുചാക്ക്‌ നിറയെ വീട്ടുപകരണങ്ങള്‍ കണ്ടെത്തുകയായിരുന്നു.

പുതപ്പ് വില്‍പ്പനയ്ക്കെത്തി ആളൊഴിഞ്ഞ തക്കം നോക്കി ആയിരുന്നു മോഷണം. ഓരോ ദിവസവും പുതിയ സ്ഥലങ്ങളിലേക്കാണ്‌ പുതപ്പുവില്‍പ്പനയ്ക്കായി പോകുന്നത്‌. ശനിയാഴ്‌ച പതിവുപോലെ കവര്‍ച്ചയ്ക്കുശേഷം വൈകിട്ട്‌ ഇരുവരും മദ്യപിച്ച്‌ വഴിയില്‍ കിടന്ന്‌ ഉങ്ങിപ്പോയി. സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →