ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി

തിരുവനന്തപുരം: ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ബാര്‍ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദ്ദേശം. സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.കെ. രാജുവാണ് പരാതി നല്‍കിയത്.

ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് മുന്നില്‍ മറ്റ് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തലയ്ക്കും മുന്‍ മന്ത്രിമാരായ കെ ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കുമായി ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാനായി ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ നൽകി എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →