ഡല്‍ഹി: സ്ഥിരം ശല്യക്കാരനായ കോണ്‍ഗ്രസ് നേതാവിനെ യുവതികൾ മർദ്ദിച്ച് അവശനാക്കി. ഉത്തര്‍പ്രദേശിലെ ജലാവ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അനുജ് മിശ്രയ്ക്കാണ് മര്‍ദ്ദനമേറ്റത്.
31-10 -2020 ശനിയാഴ്ച ഓറയ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് യുവതികൾ തല്ലിച്ചതച്ചത്. പല തവണ പ്രതിഷേധം അറിയിച്ചിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നത്രേ. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവായ അജയ് കുമാര്‍ ലല്ലുവിനോട് ഇയാൾ അപമാനിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് പരാതിപ്പെട്ടിരുന്നു എന്നാൽ നടപടിയുണ്ടായില്ല. തുടർന്നാണ് പരസ്യമായി മർദ്ദിക്കാൻ യുവതികൾ രംഗത്തെത്തിയത്. തങ്ങൾക്ക് മുമ്പിൽ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. അല്ലാതെ എന്താണ് ചെയ്യേണ്ടതെന്നും യുവതികൾ ചോദിച്ചു.
എന്നാൽ പരസ്യ മർദ്ദനത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് തല്ലു വാങ്ങിയ അനൂജ് മിശ്ര ആരോപിച്ചു. രണ്ടു സ്ത്രീകൾ വന്ന് കോളറിൽ പിടിച്ച് മർദ്ദിക്കുകയും, മറ്റുള്ളവർ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. താൻ ആരെയും ശല്യപ്പെടുത്തിയിട്ടില്ലെന്നും അനൂജ് മിശ്ര പറഞ്ഞു.

