അമരാവതി: നവംബര്‍ 2 മുതല്‍ വീണ്ടും സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങളും സര്‍ക്കാരിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കി.ആന്ധ്ര വിദ്യാഭ്യാസ മന്ത്രി ആദിമുലപു സുരേഷാണ് ഇക്കാര്യം അറിയിച്ചത്.സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കളക്ടര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിടവിട്ട ദിവസങ്ങളിലാകും സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുക. ഒമ്പതു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ഉച്ചവരെ പ്രവര്‍ത്തിക്കും. 6-8 ക്ലാസുകള്‍ നവംബര്‍ 23നും 1- 5 ക്ലാസുകള്‍ ഡിസംബര്‍ 14 നുമായിരിക്കും തുറക്കുക. ഉന്നത വിദ്യാഭ്യാസ- കോളേജുകളും ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.