മുംബൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും അറസ്റ്റിലായ 20കാരി
രഹസ്യാനേഷണ ഏജന്‍സികള്‍ ഇടപെട്ട് രണ്ട് തവണ ബോധവത്കരണം നടത്തിയിട്ടും എഎസിലേക്ക് മടങ്ങിയ വ്യക്തിയാണെന്ന് എന്‍ഐഎ.
പൂനെ യെര്‍വാഡ സ്വദേശിനിയായ സാദിയ അന്‍വര്‍ ഷെയ്ഖിനെ കുറിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ ഇങ്ങനെ വ്യക്തമാക്കിയത്. ചാവേര്‍ ആക്രമണത്തിന് സന്നദ്ധയായി തീവ്രവാദ സംഘത്തിലെത്തിയ ഇവരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മൂന്നുവര്‍ഷത്തിനിടെ രണ്ടുതവണ തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ ഇത്തരം ആശയങ്ങളില്‍ ആകൃഷ്ടയായ ഇവര്‍ തിരിച്ചുപോവുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
2015 ലാണ് ഇവരെ ആദ്യം മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് പ്രായപൂര്‍ത്തിയായ ശേഷം 2018ല്‍ വീണ്ടും കുറ്റവാളിയായി മാറി.
പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജൂലൈയില്‍ ഇവര്‍ അറസ്റ്റിലായതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.ചാവേറാക്രമണത്തിന് ഉപയോഗിക്കന്ന വസ്ത്രം ഉള്‍പ്പെടെ പൂനെയില്‍ ലഭിക്കുമോ എന്ന് ജഹാന്‍സായിബ് സാമി എന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന വ്യക്തിയോട് സാദിയ ചോദിച്ചിരുന്നു. സ്ഫോടക വസ്ഥുവായ ഐഇഡി കൈകാര്യം ചെയ്യാന്‍ പഠിച്ചിട്ടുള്ള യുവതി ഐസിസിലേക്ക് (ഇസ്ലാമിക് സ്റ്റേറ്റ്) ചായ്വ് കാണിക്കുക മാത്രമല്ല, ചാവേര്‍ ആക്രമണകാരിയായി മാറുന്നതിന് പിന്തുണ നല്‍കാന്‍ പോലും തയ്യാറായിരുന്നു, എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.കുറ്റപത്രത്തില്‍ മലേഷ്യയില്‍ ഒളിച്ചിരിക്കുന്ന ഇസ്ലാമിക മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കുമായുള്ള ബന്ധവും എന്‍ഐഎ ആരോപിക്കുന്നുണ്ട്.