ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഫ്രഞ്ച് കോണ്‍സുലേറ്റിലെ കാവല്‍ക്കാരനെ സൗദി പൗരന്‍ കുത്തി പരുക്കേല്‍പ്പിച്ചു. ഒക്ടോബര്‍ 29ന് രാവിലെ നടന്ന സംഭവത്തില്‍ അക്രമകാരിയെ പിടികൂടിയതായി സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. പരുക്കേറ്റ കാവല്‍ക്കാരനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു. റിയാദിലെ ഫ്രഞ്ച് എംബസിയും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും ജാഗ്രതയിലായിരിക്കണമെന്ന് എംബസി നിര്‍ദേശം നല്‍കി.
സംഭവത്തില്‍ നാല്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള സൗദി പൗരനാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കുത്തി വീഴ്ത്തുകയായിരുന്നു. പ്രതിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നു അല്‍ഗാംദി അറിയിച്ചു.

