സാധരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒരു ഹൃസ്വചിത്രം. ഉറുമ്പുകളുടെ ജീവിതം പറയുന്ന കഥ . സാധാരണ ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സാങ്കേതിക വിദ്യയുടെയും പിൻബലമില്ലാതെ ജീവനുള്ള ചോണനുറുമ്പു കളെ കേന്ദ്രകഥാപാത്രങ്ങളാക്കി, അവയ്ക്ക് ശബ്ദം നൽകി ” ലൈഫ് ഓഫ് ആന്റ്സ് ” എന്ന പേരിൽ ഉറുമ്പുകൾ സംസാരിച്ച ആദ്യത്തെ സിനിമ നിർമ്മിച്ചിരിക്കുകയാണ് കാസർഗോഡ് ചീമേനി ക്ക് അടുത്തുള്ള പൊതാവൂർ സ്വദേശി രജീഷ് ആർ പൊതാവൂർ.
10 വർഷമായി സിനിമയിൽ മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്ന രജീഷ് തന്റെ മൊബൈൽ ഫോണിൽ ആണ് ചിത്രീകരണം നടത്തിയത് . ഉറുമ്പുകൾക്ക് ശബ്ദം നൽകിയത് സിനിമാ ഗ്രാമം കലാ കൂട്ടായ്മയിലെ കലാകാരന്മാർ ആണ്. കോറോണക്ക് മുമ്പ് ചീമേനിയിൽ വച്ച് നടന്ന ചടങ്ങിൽ വിശിഷ്ട വ്യക്തിയുടെ സാന്നിധ്യത്തിൽ ചിത്രം പ്രദർശനം ചെയതു .12 ഓളം ഷോട്ട് ഫിലിമും 8 ഓളം ആൽബങ്ങളും ചെയ്ത രാജേഷ് ഉറുമ്പുകൾ സംസാരിച്ച ആദ്യത്തെ സിനിമ ലോക്ക് ഡൗണിന് ശേഷം പ്രമുഖ സിനിമാ താരങ്ങളുടെ പേജിൽ റിലീസ് ചെയ്യും.

