കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചു

പാല: കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷനും ലഭ്യമാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ നിവേദനം നല്‍കിയിരുന്നു.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയതിന്‍റെ ഭാഗമായി വെല്‍ഫെയര്‍ സ്‌കീം പ്രകാരം അനുവദിച്ചിരുന്ന റേഷന്‍ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ അപ്രകാരമുളള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും റേഷന്‍ ലഭ്യമാക്കുന്നതിന് ഭക്ഷ്യവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീകളാണെന്നതിന്‍റെ പേരില്‍ വിവേചനം പാടില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം