നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സതുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ്ണവേട്ട. ആദ്യ രണ്ടുദിവസം ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സായിരുന്നു സ്വര്‍ണ്ണം പിടികൂടിയത്. ഇന്നലെ കസ്റ്റംസ് ഇന്‍റലിജന്‍സാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.
കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റഹ്മാനാണ് പിടിയിലായത്. പുലര്‍ച്ചെ കൊച്ചിയിലെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ അഹ്ദുള്‍ റഹ്മാന്‍ ഡോര്‍ ലോക്കറിനകത്ത് ദണ്ഡ് രൂപത്തിലാക്കി 950 ഗ്രാം സ്വര്‍ണ്ണമാണ് ഒളിപ്പിച്ചിരുന്നത്. 30 ലക്ഷത്തോളം രൂപ വിലവരും.
ഒറ്റക്കട്ടിയാക്കി ഡോര്‍ ലോക്കറില്‍ ഉരുക്കി വെയ്ക്കുകയായിരുന്നു. നെടുമ്പാശേരിയില്‍ ഒരാഴ്ചക്കുളളില്‍ 12 പേരാണ് പിടിയിലായത്. ചൊവ്വാ ബുധന്‍ ദിവസങ്ങളിലായി 9 പേര്‍. ഇവരില്‍ നിന്ന് നാലരകിലോയോളം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തിട്ടുളളത്.