പതിനൊന്ന് വയസുകാരൻ സംവിധായകനാവുന്ന ചിത്രം, “ഇവ”

കൊച്ചി: പതിനൊന്ന് വയസ് മാത്രം പ്രായമുള്ള ആഷിക് ജിനുവിൻ്റെ ഇവ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുളമാവിലും പരിസര പ്രദേശത്തുമായി നടക്കുന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​വി​ധാ​യ​ക​നാണ് ഈ കൊച്ചു മിടുക്കൻ.

വനത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന ചാ​രാ​യ​വാ​റ്റി​ൻറ​യും മ​യ​ക്കു​മ​രു​ന്നിൻ്റയും കഥ പറയുന്ന “ഇവ ” അണിയിച്ചൊരുക്കുന്നത് നിർമ്മാതാവായ എൻ സുനീഷ് ആണ്. മയക്ക് മരുന്നിനെതിരായ പോരാട്ടം കൂടിയാണ് ഈ ചിത്രം.

കേ​ൾ​ക്കു​മ്പോ​ൾ അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നാ​മെ​ങ്കി​ലും ആഷിക് ജിനു ഇതിനോടകം പതിനൊന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തു കഴിഞ്ഞു. പത്താം വ​യ​സ്സി​ൽ പീ​ടി​ക എ​ന്ന ഹ്ര​സ്വ​ചി​ത്രം സം​വി​ധാ​നം ചെ​യ്‌​ത്​​ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​വി​ധായകനെന്ന.​ആ​ർ.​എ​ഫ് ദേ​ശീ​യ റെ​ക്കോ​ഡി​നു​ട​മ​യാ​യി. ശേ​ഷം സം​വി​ധാ​നം ചെ​യ്ത​ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ​ക്ക് ട്രാ​വ​ൻ​കൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ൻറ ന​ല്ല സംവിധായകനുള്ള അവാർഡും നേടിയ ജിനു​ രണ്ട് ച​ല​ച്ചി​ത്ര​ങ്ങ​ളും ഒ​രു ഡോ​ക്യു​മെൻറ​റി​യും​കൂ​ടി സം​വി​ധാ​നം ചെ​യ്തിട്ടുണ്ട് . കു​ള​മാ​വി​ൽ ന​ട​ക്കു​ന്ന ചി​ത്രീ​ക​ര​ണ​ത്തി​ൽ കാ​ടി​ൻറ ദൃ​ശ്യ​ഭം​ഗി പകർത്തുന്നതിൽ ആഷിക് ജിനു പ്രത്യോകം ശ്രദ്ധിക്കുന്നു. ഈ ചിത്രത്തിലെ​ അഭിനേ​താ​ക്ക​ളെ​ല്ലാം പു​തു​മു​ഖ​ങ്ങ​ളാ​ണ്.​ കൊ​ച്ചി വ​രാ​പ്പു​ഴ ഇ​സ​ബെ​ല്ല​ പബ്ലി​ക് സ്കൂ​ളി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്​ ഈ ​കൊ​ച്ചു​സം​വി​ധായകൻ. ​സംവിധാ​യ​ക​ൻ മ​ണി ര​ത്​​ന​ത്തോ​ടൊ​പ്പം സി​നി​മ​ലോ​ക​ത്തെ​ത്തി​യ പിതാവ്’ ജിനു സേവ്യറാണ് ജിനുവിൻ്റെ കരുത്ത് .

അ​മ്മ ര​ജി​ത​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി രം​ഗ​ത്തു​ണ്ട്. ഏ​ക സ​ഹോ​ദ​രി ആൻമേഴ്സി രണ്ടാം ക്ലാസിൽ പഠിക്കുന്നു,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →