കോഴിക്കോട്: കോവിഡ് പടരുന്നതിനാല്‍ പരീക്ഷകള്‍ മാറ്റി വയ്‌ക്കണമെന്നാവശ്യപ്പെട്ടുളള പ്രതിഷേധത്തിനെതിരെ കാലിക്കറ്റ് സര്‍വ്വകലാശാല അധികൃതര്‍ കളളപ്രചരണം നടത്തുന്നതായി വിദ്യാര്‍ത്ഥി കൂട്ടായ്‌മ.
തീര്‍ത്തും ന്യായമായ ആവശ്യങ്ങളാണ് തങ്ങള്‍ ഉന്നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് കലക്ടീവ് ,ലോസ്‌റ്റുഡന്‍റ്‌സ് കലക്ടീവ് എന്നീസംഘടനകള്‍ പ്രസ്‌താവനയില്‍ പറഞ്ഞു. പരീക്ഷ മാറ്റി വയ്‌ക്കണമെന്ന് ആവശ്യം ഇനിയും ഉന്നയിക്കുമെന്നും കൂട്ടായ്‌മ വ്യക്തമാക്കി.
കോവിഡ് കാലത്ത് നടത്തുന്ന പരീക്ഷകള്‍ അട്ടിമറിക്കാന്‍ ഒരുസംഘം ശ്രമമം നടക്കുന്നതായിട്ടാണ് കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ആരോപിച്ചത്. സര്‍വ്വകലാശാലതക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന കൂട്ടായ്‌മക്കെതിരെയും നേതൃത്വം നല്‍കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടിയടക്കം എടുക്കുമെന്നും സിന്‍ഡിക്കേറ്റ് അറിയിച്ചിരുന്നു.
കൂട്ടായ്‌മകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്‌മിന്‍മാരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിരുന്നു. മന്ത്രി കെടി ജലീലും .വിസി.ഡോക്ടര്‍ എംകെ ജയരാജനുമടക്കമുളള ഉന്നതരെ ഫോണില്‍ വിളിച്ച് സംഭാഷണം റെക്കാര്‍ഡ് ചെയ്‌ത് വാട്‌സാപ്പിലും ഫേസ് ബുക്ക് ഗ്രൂപ്പിലും പ്രചരിപ്പിച്ചു, വൈസ് ചാന്‍സലറെ പരിഹസിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളും ഇവര്‍ ഉന്നയിച്ചിരുന്നു.

