ഗുരുഗ്രാം: ക്ഷയരോഗത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 21കാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി പരാതി. അബോധാവസ്ഥയിലായിരുന്നു പീഡനം. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫോര്‍ടീസ് ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെ ഐ.സി.യുവില്‍ കഴിയുകയാണ് യുവതി.
2020 ഒക്ടോബര്‍ 21നാണ് ക്ഷയരോഗത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ നിന്നും യുവതി 27ന് സ്വബോധത്തിലേക്ക് മടങ്ങിയെത്തി. പിന്നാലെയാണ് വികാസ് എന്ന വ്യക്തി തന്നെ പീഡിപ്പിച്ചതായി യുവതി പിതാവിനോട് പറഞ്ഞത്. ആംഗ്യങ്ങളിലൂടെയായിരുന്നു ഇക്കാര്യം പറഞ്ഞത്.
തുടർന്ന് പിതാവിന്‍റെ പരാതിയില്‍ സുശാന്ത് ലോക് പൊലീസ് കേസെടുത്തു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതിയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല.

