ദുബായ്: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 19 ഓവറില്‍ 131 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അജിന്‍ക്യ രഹാനെ (26), ശിഖര്‍ ധവാന് (0), മാര്‍ക്കസ് സ്റ്റോയ്നിസ് (5), ഷിംറോണ്‍ ഹേറ്റ്മെയര്‍ (16), ഋഷഭ് പന്ത് (36), ശ്രേയസ് അയ്യര്‍ (7) എന്നിവര്‍ പരാജയപ്പെട്ടു. റാഷിദ് ഖാന് 3 വിക്കറ്റും, സന്ദീപ് ശര്‍മയും, ടി നടരാജനും 2 വിക്കറ്റ് വീതവും വീഴ്ത്തി.
ഡല്‍ഹിക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 219 റണ്‍സാണ് നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ തകര്‍ത്തടിച്ച വൃദ്ധിമാന്‍ സാഹയും, ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ 8 ബൗണ്ടറിയും 2 സിക്സറും അടക്കം 66 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും, 45 പന്തില്‍ 12 ബൗണ്ടറിയും 2 സിക്സറുമടക്കം 87 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് ഗംഭീര കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പാണ്ഡെ 44 റണ്‍സും വില്യംസണ് 11 റണ്‍സും നേടി പുറത്താകാതെ നിന്നു. ആന്റിച്ച് നോര്‍ജെ, രവിചന്ദ്രന്‍ അശ്വിന് എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.