കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ 40,000 രൂപ കവര്‍ന്നു

കാഞ്ഞാങ്ങാട്: കാഞ്ഞാങ്ങാട് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിക്കുറന്ന് 40,000രൂപ കവര്‍ന്നു. പളളിക്കരയിലെ ഷാനവാസിന്റെ ഉടമസ്ഥതയിലുളള ചിത്താരി വാണിയമ്പാറയിലെ ഡെയ്‌ലി ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്.

കടയുടെ ഷട്ടര്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ഒരു പൂട്ട് മുറിച്ചു മാറ്റിയ നിലയിലും മറ്റൊന്ന് തകര്‍ത്ത നിലയിലൂമായിരുന്നു. കടയില്‍ സിസി ടിവി ഉണ്ടെങ്കിലും വയറുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മോഷ്ടാക്കളുടെ ചിത്രം ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചുവരുന്നു. പോലീസ് ഡോഗ്‌സ്‌ക്വാഡെത്തി പരിശോധന നടത്തി.പ്രതിയെ കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണ രീതികള്‍ ആണ് പോലീസ് അവലംഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →