അഷ്ടമുടിക്കായലിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെടുത്തു

കൊല്ലം: അഷ്ടമുടി കായലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. പെരിനാട് സ്വദേശിയായ രാഖിയുടെ മകന്‍ ആദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാഖിയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

മൂന്ന് വയസു പ്രായമുള്ള കുഞ്ഞുമായി രാഖി അഷ്ടമുടി കായലിലേക്ക് ചാടുകയായിരുന്നു. വെള്ളിമണ്‍ ചെറുമൂട് കൈതകോടിയിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →