കൊച്ചി: കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നിൻ്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് കൊച്ചിയിൽ നിന്നുള്ള കമ്പനിക്ക് ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. പിഎൻബി വെസ്പർ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് അനുമതി ലഭിച്ചത്. 60 ദിവസത്തിനുള്ളിൽ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുമെന്നു പിഎൻബി വെസ്പർ സിഇഒ പി.എൻ.ബലറാം പറഞ്ഞു.
പിഎൻബി 001 എന്ന മരുന്നിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ കോവിഡ് രോഗികളിൽ ഫലം കണ്ടതോടെയാണ് ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി.

