റെക്കോർഡ് തിരുത്തി ദുബായില്‍ പുതിയ ജലധാര ഉയര്‍ന്നു

ദുബായ്: ബുര്‍ജ് ഖലീഫയുടെ മുന്നിലെ ജലധാരയെ രണ്ടാം സ്ഥാനത്തേക്ക് തളളി പുതിയ ജലധാര ഉയര്‍ന്നു. സ്വന്തം റെക്കാര്‍ഡ് തിരുത്തിയാണ് പാം ജുമൈറിലെ പോയിന്‍റില്‍ പാം ഫൗണ്ടെയിന്‍ തുറന്നത്. 105 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങിയ ജലധാര ലോകത്തിലെ ഏറ്റവും വലിയ ജലധാരയെന്ന റെക്കോർഡ് സ്വന്തമാക്കി.

ദിവസവും വൈകിട്ട് ഏഴുമുതല്‍ രാത്രി 12 വരെയാണ് ഇവിടെ ഫൗണ്ടെയ്ന്‍ ഷോ നടത്തുന്നത്. 20 ഷോയിലായി 5 വ്യത്യസ്ഥ പ്രകടനങ്ങളുണ്ടാവും. പോപ്പ് ക്ലസിക്ക്, ഖലീജിഎന്നിവയ്ക്കുപുറമേ വിവിധ അന്താരാഷ്ട്ര സംഗീതങ്ങള്‍ക്കനുസൃതമായ ജല നൃത്തം നടക്കും.

ഓരോ 30 മിനിറ്റ് കൂടുമ്പോഴും മൂന്ന് മിനിറ്റ് ഷോവീതമുണ്ടാവും. കടല്‍ജലം നേരിട്ട് ഇവിടേക്കെത്തിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത. അതിനാല്‍ വെളളം സ്റ്റോക്ക് ചെയ്യേണ്ടിവരുന്നില്ല 14,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പാം ഫൗണ്ടെയ്ന്‍ 3000ത്തിലേറെ എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രകാശത്തോടെയാണ് മുകളിലേക്ക് ഉയരുന്നത്. ഫൗണ്ടനിലെ വെളളത്തിന്‍റെ നിറം ഇഷ്ടനുസരണം മാറ്റാനും സൗകര്യമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →