റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം ക്വാറന്റീനില്‍ പ്രവേശിച്ചു.

രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നു തന്നെയില്ല. ആരോഗ്യപരമായി യാതൊരു ബുദ്ധിമുട്ടുകളുമില്ല. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ക്വാറന്റീനില്‍ പ്രവേശിക്കുകയാണ്. എല്ലാ ഉത്തരവാദിത്തങ്ങളും വീട്ടിലിരുന്ന് തന്നെ നിര്‍വ്വഹിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്നോടൊപ്പം നേരിട്ട് സമ്പര്‍ക്കത്തിലായവര്‍ ഉടന്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കണം. അദ്ദേഹം ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →