കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്ന ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില വഷളാകുന്നു. അദ്ദേഹത്തിൻ്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
ആന്തരിക അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രക്തത്തിൽ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും യൂറിയയുടെയും സോഡിയത്തിന്റെയും അളവ് വര്‍ദ്ധിക്കുകയും ചെയ്തു എന്ന് ഡോക്ടര്‍ അറിയിച്ചു.
2020 ഒക്ടോബര്‍ 6-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഫലം നെഗറ്റീവായെങ്കിലും രോഗബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറിയിട്ടില്ല.

