തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് നിയമനവുമായി ബന്ധപ്പെട്ടുളള പരാതിയില്‍ പിഎസ് സിയുടെ വാദം അംഗീകരിച്ചുകൊണ്ടുളള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി ശരിവച്ച് ഹൈക്കോടതി. കൂടുതല്‍ പ്രവര്‍ത്തി പരിചയമുളളവരെ ഉയര്‍ന്ന ശമ്പള സ്കെയിലുളള തസ്ഥികയില്‍ നിയമിക്കുന്നതില്‍ അപാകതയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആസൂത്രണ ബോര്‍ഡിന്റെ പ്ലാന്‍ കോ-ഓര്‍ഡിനേഷന്‍ ,ഡീസെന്‍ട്രലൈസ്ഡ് പ്ലാനിംഗ്, സോഷ്യല്‍ സര്‍വീസസ് എന്നീ വിഭാഗങ്ങളിലെ ചീഫ് നിയമനത്തിനുളള റാങ്ക് പട്ടികകളെക്കുറിച്ചായിരുന്നു പരാതി. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്നവരെ റാങ്ക് പട്ടികയില്‍ മുന്നിലെത്തിക്കാനായി കൂടുതല്‍ മാര്ക്കുനല്കിയെന്നായിരുന്നു ആരോപണം.

