തിരുവനന്തപുരം: ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കി .ഇടതു മുന്നണി യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. 23-10-2020 വെള്ളിയാഴ്ച
പ്രചരണ തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഇടതുമുന്നണിയുടെ വിലയിരുത്തൽ അനുസരിച്ച്
2020 നവംബര്‍ പത്തിന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് കരുതുന്നത്.
ഈ വർഷം അവസാനം തെരഞ്ഞെടുപ്പും ഉണ്ടാകും. ഡിസംബർ ആദ്യവാരത്തോടെയാണ് പ്രതീക്ഷിക്കുന്നത്. ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ കൂടി ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്കുള്ളില്‍ സീറ്റുവിഭജനം പൂര്‍ത്തിയാക്കും. തുടർന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
വിജയസാധ്യത മാത്രം മുൻനിർത്തിയാണ് സ്ഥാനാര്‍ത്ഥികളെ നിർണയിക്കുന്നത്.പ്രകടന പത്രിക തയ്യാറാക്കാന്‍ ഉപസമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയതായി വന്ന ജോസ് കെ. മാണിക്കും തദ്ദേശ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചാൽ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കാനാവൂ.യോഗത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളടക്കം ചര്‍ച്ചക്ക് വരും.

