വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തു. പ്രതികള്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി വെമ്പായം അനില്‍കുമാര്‍, വാമനപുരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് പുരുഷോത്തമന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.
വെഞ്ഞാറമൂട് സിഐ യുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കൃത്യത്തിനുശേഷം ഉണ്ണിയുള്‍പ്പടെയുളള പ്രതികള്‍ ഇവരെ വിളിച്ചിരുന്നതായി പോലീസിന് തെളിവുലഭിച്ചിരുന്നു.,ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ .
പ്രതികള്‍ തങ്ങളെ വിളിച്ചിരുന്നതായി നേതാക്കള്‍ പോലീസിനോട് സമ്മതിച്ചു. പ്രതികള്‍ സഹായത്തിനുവേണ്ടിയാണ് വിളിച്ചതെന്നും എന്നാല്‍ തങ്ങള്‍ സഹായം ഒന്നും ചെയ്തില്ലെന്നും ഇരുവരും മൊഴിനല്‍കി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉന്നത രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും അടൂര്‍ പ്രകാശ് എംപിക്ക് പ്രതികളുമായി അുത്ത ബന്ധമുണ്ടെന്നും സിപിഎമ്മും ഡിവൈഎഫ്‌ഐ യും ആരോപണം ഉയര്‍ത്തിയിരുന്നു.
സിപിഐഎം എംഎല്‍എ ഡികെ മുരളിയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് ആരോപണങ്ങളും ശരിവെക്കുന്ന തെളിവുകള്‍ ഒന്നും പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.

