ന്യൂഡല്‍ഹി: വ്യവസായ തൊഴിലാളികളുടെ ക്ഷാമബത്ത കണക്കാക്കാനുള്ള ഉപഭോക്തൃ വിലസൂചിക കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ച് പുറത്തിറക്കി. ഉപഭോക്തൃ വിലസൂചിക കണക്കാക്കുന്നതിനുള്ള അടിസ്ഥാനവര്‍ഷം 2016 ആയി ആണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.തൊഴിലാളികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ഡി.എ. പരിഷ്‌കരിക്കുന്നത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയാണ്. കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറാണ് വ്യാഴാഴ്ച (22/10/2020) സൂചിക പുറത്തിറക്കിയത്.
ഇതുവരെ 2001 അടിസ്ഥാനവര്‍ഷമായി എടുത്താണ് വ്യവസായ തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വിലസൂചിക കണക്കാക്കിയിരുന്നത്. ഇനി മുതല്‍ ഓരോ അഞ്ചുകൊല്ലത്തിലും അടിസ്ഥാനവര്‍ഷം പുതുക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ സൂചികപ്രകാരം ഭക്ഷണച്ചെലവ് 39 ശതമാനമായി കുറഞ്ഞു. 2001 ല്‍ ഇത് 46 ആയിരുന്നു. അതേസമയം, വീട്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെലവുകള്‍ കൂടി. ഭവനചെലവ് 15.2 ശതമാനത്തില്‍നിന്ന് 16.87 ശതമാനവും ആരോഗ്യ, വിദ്യാഭ്യാസ ചെലവ് 23 ശതമാനത്തില്‍നിന്ന് 30 ശതമാനവും ആയി.