തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ മുസ്ലീം/ നാടാർ ഗേൾസ് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. മാനുവൽ ആയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2306580, 9446096580.
മുസ്ലീം/ നാടാർ ഗേൾസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
