ഡെറാഡൂണ്‍: മുത്തലാഖിനെതിരെ നിയമ യുദ്ധം നടത്തി അനുകൂല വിധി നേടിയെടുത്ത സൈറ ബാനുവിനെ ഉത്തരാഖണ്ഡ് വനിതാ കമ്മീഷന്‍ ഉപാധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്ത് ഉത്തരാഖണ്ഡിലെ ബി ജെ പി സർക്കാർ.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നിരുന്നു.
സൈറാ ബാനുവിന് മന്ത്രിതുല്യ പദവി നല്‍കിയാണ് ബി ജെ പി സർക്കാർ ആദരിച്ചത്. സ്ത്രീകള്‍ക്കുള്ള നവരാത്രി സമ്മാനമായാണ് ഈ പദവി നൽകുന്നതെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് വക്താവായ ദര്‍ശന്‍ സിങ് റാവത്ത് വ്യക്തമാക്കി.
ജ്യോതിഷാ, പുഷ്പ പാസ്വാന്‍ എന്നിവരേയും വനിതാ കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചു.