ആലപ്പുഴയിൽ ബുധനാഴ്ച (21/10/2020) 820 പേർക്ക് കൊവിഡ്, ഒരു മരണം

ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച (21/10/2020) 820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7058 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഏഴുപേർ വിദേശത്ത് നിന്നും പതിനൊന്ന് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 802 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ 769 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ രോഗമുക്തരായവരുടെ എണ്ണം 19,085 ആയി. ഇന്നലെ ജില്ലയിൽ കൊവിഡ്ബാധിച്ച് ഒരുമരണം കൂടി സ്ഥിരീകരിച്ചു. അമ്പലപ്പുഴ സ്വദേശിനി രോഹിണിയാണ്(62) മരിച്ചത്.

ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 14,181

വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 5014

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 278

ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 44കേസുകളിൽ 44 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 245 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1098 പേർക്കും നിരോധനാജ്ഞ ലംഘനം നടത്തിയതിന് 10 കേസുകളിൽ 56 പേർക്കെതിരെയും നടപടി എടുത്തു.

മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കണ്ടെയിൻമെന്റ് സോണാക്കി. ആലപ്പുഴ നഗരസഭ വാർഡ് നമ്പർ 51 (കളപ്പുര ) , ചെട്ടിക്കുളങ്ങര വാർഡ് 15, ആര്യാട് വാർഡ് 18 എന്നിവ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →