വാട്‌സ് ആപ്പ് വെബ് വഴി വീഡിയോ കോളും വോയിസ് കോളും വരുന്നു

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് വെബ് വഴി വീഡിയോ കോളും വോയിസ് കോളും ചെയ്യാന്‍ സൗകര്യം ഒരുങ്ങുന്നു. നേരത്തെ മൊബൈല്‍ വഴി മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി വാട്സ്ആപ്പ് എത്തുന്നത്.

ഇതിനായി പുതി ബീറ്റ് വേര്‍ഷന്‍ ഉപയോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. ഇന്‍കമിംഗ് കോള്‍ വരുമ്പോള്‍ ഒരു പുതിയ പോപ്പ്-അപ്പ് വിന്‍ഡോ സ്‌ക്രീനില്‍ ദൃശ്യമാകും. വാട്ട്സ്ആപ്പ് വെബില്‍ നിന്ന് തന്നെ കോള്‍ സ്വീകരിക്കാനോ നിരസിക്കാനോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങള്‍ വാട്ട്സ്ആപ്പ് വെബില്‍ ഒരു കോള്‍ ചെയ്യുമ്പോള്‍, കോള്‍ അവസാനിപ്പിക്കുന്നതിനും വീഡിയോയിലേക്ക് സ്വിച്ചുചെയ്യുന്നതിനും മൈക്രോഫോണ്‍ ഓഫുചെയ്യുന്നതിനും മെനു ബട്ടണ്‍ ചെയ്യുന്നതിനുമുള്ള ഒരു ചെറിയ വിന്‍ഡോ പോപ്പ്-അപ്പ് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →