കാസര്‍കോട് ജില്ലയിലെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യം

കാസര്‍കോട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന താമസ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ്  വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിലൂടെ  ലക്ഷ്യമിടുന്നതെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കാസര്‍കോട് ജില്ലയിലെ മധൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മാണ പ്രവൃത്തി  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് മേധാവി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുള്‍പ്പെടുന്ന സമിതിയാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. മധൂര്‍ വില്ലേജില്‍ 1757.59 ചതുരശ്ര മീറ്ററിലാണ് ഹോസ്റ്റല്‍ നിര്‍മിക്കുന്നത് കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകളുടേയും ഭവന നിര്‍മാണ ബോര്‍ഡിന്റേയും വിഹിതം ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം.

ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഹൗസിങ് കമ്മീഷണര്‍ പി ഐ ശ്രീവിദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്,  വാര്‍ഡ് മെമ്പര്‍ അസ്മിനാസ് ഹബീബ്,ഭവന നിര്‍മാണ ബോര്‍ഡ് മെമ്പര്‍ അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,   ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ കെ പി കൃഷ്ണകുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.വി. സുനിത, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ എ മുഹമ്മദ് ഹനീഫ്, കെ. കുഞ്ഞിരാമന്‍ കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എബ്രഹാം തോണക്കര ,സജി സെബാസ്റ്റ്യന്‍, പി പി രാജു, വി കെ രമേശന്‍ എന്നിവര്‍ സംബന്ധിച്ചു. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ് സ്വാഗതവും മേഖല എന്‍ജിനീയര്‍ എസ്. ഗോപ കുമാര്‍ നന്ദിയും പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8692/Hostel.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →