പശുവിനെ പുല്ല് ശേഖരിക്കാൻ എത്തിയ യുവാവ് കാൽവഴുതി നദിയിൽ വീണ് മരിച്ചു. മകൻ മരിച്ച അതേസമയത്തുതന്നെ അച്ഛനും വിടവാങ്ങി.

കിളിമാനൂർ : സുഹൃത്തുക്കൾക്കൊപ്പം പശുവിനെ പോലെ ശേഖരിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മദനശേഖരൻ – തങ്കമണി ദമ്പതിമാരുടെ മകൻ മനീഷ് (24) ആണ് മരിച്ചത്. 18 -10 -2020 ഞായറാഴ്ച വൈകിട്ടാണ് വാമനപുരം നദിയിൽ പൂണറകടവിൽ സമീപത്തുവെച്ച് നദിയിൽ വീണത്. ഏകദേശം അതേ സമയത്ത് തന്നെ ക്യാൻസർ ബാധിതനായ മദന ശേഖരനും മരണമടഞ്ഞു. ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമാണ് മനീഷ്.

മനീഷ് രണ്ടു സുഹൃത്തുക്കളും പശുവിനെ പുല്ല് ശേഖരിക്കാനായി നദിയുടെ സമീപം എത്തിയതായിരുന്നു. കാൽവഴുതി നദിയിൽ വീണു.സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. രക്ഷാസേന എത്തി തിരച്ചിൽ ആരംഭിച്ചു. 19- 10 -2020 തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പൂണറകടവിൽ നിന്ന് ഏകദേശം 10 മീറ്ററിലധികം മാറി 40 അടിയോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. കെ ബി സുഭാഷ്, ജിഷാദ്, മനോഹരൻ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്യൂബ ടീമാണ് തിരച്ചിൽ നടത്തിയത്.

തിരച്ചിൽ നടക്കുന്ന സമയത്ത് തന്നെ സംഭവമൊന്നും അറിയാതെ അച്ഛൻ മദന ശേഖരൻ (63)വീട്ടിൽ വച്ച് മരണത്തിന് കീഴടങ്ങി. ക്യാൻസർ ബാധിതനായിരുന്നു മദനശേഖരൻ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →