കൂലി കുറഞ്ഞതിന് യുവാവ് കൂടെ പണിയെടുത്ത ആളുടെ കാൽ തല്ലിയൊടിച്ചു

പടിഞ്ഞാറത്തറ: ജോലിക്ക് കൂലി കൊടുത്തത് കുറവാ​ണന്ന് ആരോപിച്ച്‌ കൂടെ ജോലി ചെയ്ത ആളുടെ കാല് തല്ലിയൊടിച്ച യുവാവിനെ പൊലീസ് അറസ്​റ്റ് ചെയ്തു.
പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് കോളനിയിലെ സിന്‍ജുവാണ് (28) പിടിയിലായത്. 2020 ഒക്ടോബർ 14 നാണ് സംഭവം.

ചെതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസി​ന്റെ കാലാണ് സിന്‍ജു തല്ലിയൊടിച്ചത്. കൂലിപ്പണിക്കാരായ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്.

തൊഴിലുടമ നൽകിയ 700 രൂപ കൂലി കുറവാണെന്ന പേരില്‍ ഇയാള്‍ തോമസി​ന്റെ വീട്ടിലേക്ക് പോയി ബഹളം വെച്ചു. വാക്കുതര്‍ക്കത്തിനിടയിൽ ഇയാള്‍ വീടിനടുത്ത് ഉണ്ടായിരുന്ന തൂമ്പക്കൈ കൊണ്ട് കാലില്‍ അടിച്ചു നിലത്തുവീണ തോമസി​ന്റെ ചെവിയടക്കം ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ തോമസ് കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സി.ഐ എന്‍.ഒ. സിബി, എസ്.ഐ എസ്. ഷമീര്‍, സി.പി. ഒ സിദ്ദീഖ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്​റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →