വഴി തെറ്റി നിയന്ത്രണരേഖ കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സെന്യം കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ വഴി തെറ്റി വന്ന ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) സൈനികനായ കോർപ്പറൽ വാങ് യാ ലോംഗ് ആണ് ഇയാളെന്ന് സൈന്യം തിരിച്ചറിഞ്ഞു.

“ പിടികൂടിയ സൈനികന് ഓക്സിജൻ, ഭക്ഷണം, കമ്പിളി വസ്ത്രങ്ങൾ എന്നിവയും വൈദ്യസഹായവും നൽകിയിട്ടുണ്ട്.,” കരസേന പ്രസ്താവനയിൽ പറഞ്ഞു. സൈനികനെ കാണാതായതിനെക്കുറിച്ച് പി‌എൽ‌എയിൽ നിന്ന് ഔദ്യോഗിക വിവരം ലഭിച്ചിരുന്നതായും സേന വ്യക്തമാക്കി.

പ്രോട്ടോക്കോൾ അനുസരിച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷം സൈനികനെ ചുഷുൽ-മോൾഡോ മീറ്റിംഗ് പോയിന്റിൽ വച്ച് ചൈനീസ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് കരസേന അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →