കൊച്ചി: അതിഥി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിന് തൊഴിലാളി യൂണിയൻ നേതാവിന് മർദനമേറ്റതായി പരാതി. പ്രോഗസീവ് തൊഴിലാളി യൂണിയന്‍ നേതാവ് ജോര്‍ജ് മാത്യുവിന് മര്‍ദ്ദനമേറ്റത്. ജോര്‍ജ് മാത്യുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി ഗോഡൗണില്‍ പൂട്ടിയിടുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
പെരുമ്പാവൂര്‍ കുണ്ടത്തറയിലെ ഒരു ആക്രി ഗോഡൗണിൻ്റെ ഉടമകളാണ് ആക്രമണത്തിന് പിന്നിലെന്ന് ജോര്‍ജ് മാത്യു ആരോപിക്കുന്നു.
പെരുമ്പാവൂര്‍ കുണ്ടത്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആക്രി ഗോഡൗണില്‍ ഒരു വര്‍ഷത്തിലേറെയായി ജോലി ചെയ്തിരുന്ന ശൈഖ് മുക്തര്‍ അലി എന്ന അതിഥി തൊഴിലാളിക്ക് 2020 സെപ്റ്റംബര്‍ ഇരുപതാം തീയതി ജോലിക്കിടയില്‍ അപകടമുണ്ടായി കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു.
ഇദ്ദേഹത്തിന് ചികിത്സാസഹായവും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ ഇടപെട്ടതാണ് ജോര്‍ജ് മാത്യുവിനെതിരായ ആക്രമണത്തിന് കാരണം. ജോര്‍ജ് മാത്യുവിനെ ആക്രമിച്ചതിന് പിന്നാലെ ശൈഖ് മുക്തര്‍ അലിയില്‍ നിന്ന് രേഖകള്‍ ഒപ്പിട്ടുവാങ്ങിയതായും ആരോപണമുണ്ട്.

