എട്ട് മാസത്തിനു ശേഷം രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനം

മലപ്പുറം: എട്ട് മാസത്തിനു ശേഷം രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി 19-10-2020 തിങ്കളാഴ്ച കേരളത്തിലെത്തും.
രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് രാഹുല്‍ഗാന്ധി എത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കും.

പിന്നീട് റോഡ് മാര്‍ഗ്ഗം ഉച്ചക്ക് 12.30 ന് മലപ്പുറത്ത് എത്തി ജില്ലാ കലക്‌ട്രേറ്റില്‍ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും. കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്തതിന് ശേഷം എടക്കരയിൽ എത്തും. പ്രളയത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും വീടും ഇല്ലാതായ കാവ്യ, കാര്‍ത്തിക എന്നീ പെണ്‍കുട്ടികള്‍ക്കുള്ള വീടിന്‍റെ താക്കോല്‍ കൈമാറും. ഈ കുട്ടികൾക്കു വേണ്ടി എട്ട് ലക്ഷം രൂപ ചിലവിട്ട് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നൽകുന്നത്.
ശേഷം രാത്രി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിൽ രാഹുല്‍ തങ്ങും.

സ്വന്തം മണ്ഡലമായ വയനാട്ടിൽ ഇതിന് മുമ്പ് ജനുവരിയിലാണ് രാഹുല്‍ എ ത്തിയത്. പിന്നീട് കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വയനാട്ടിലെത്തുമെന്ന് അറിയിച്ചെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതുകൊണ്ട് നീട്ടിവെച്ചു.
കേരളത്തിൽ ചെലവിടുന്ന മൂന്നു ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലായിരിക്കും വ്യാപൃതനാകുക.

വയനാട്ടില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് കലക്ടർ അനുമതി നിഷേധിച്ചിരുന്നു. ഇതേ കുറിച്ച് പ്രസ്താവനകൾ ഒന്നും രാഹുൽ നടത്തിയിട്ടില്ല. 20ന് വയനാട് കലക്‌ടറേറ്റിലെ കോവിഡ‍് അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം 21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദര്‍ശനത്തോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു പോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →