ബ്രസീലിയൻ തണ്ണീർത്തട വനങ്ങൾ കത്തിത്തീരുന്നു , ഒരൊറ്റ മാസം കൊണ്ട് വെണ്ണീറായത് ജൈവ സമൃദ്ധമായ 25000 ഹെക്ടർ

സാവോ പോളോ: മനുഷ്യനിർമിതമായ കാട്ടുതീയിൽ വെന്ത് വെണ്ണീറാവുകയാണ് ബ്രസീലിലെ ഉഷ്ണമേഖലാ തണ്ണീർത്തട വനങ്ങൾ. സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 17 വരെ 25000 ഹെക്ടർ വനഭൂമിയാണ് അഗ്നിക്കിരയായത്. അത്യപൂർവവും അനന്യവുമായ ജൈവ വൈവിധ്യത്തിൻ്റെ കലവറകളായ ബ്രസീലിലെ ഉഷ്ണമേഖലാ തണ്ണീർത്തട വനങ്ങളിലെ ഈ കാട്ടു തീ വൻകിട കന്നുകാലി ഫാം നടത്തിപ്പുകാരുടെ സൃഷ്ടിയാണെന്നാണ് പരിസ്ഥിതി സംഘടനകളും അഗ്നി രക്ഷാ സേനാംഗങ്ങളും പറയുന്നത്. വനഭൂമി കത്തി നശിച്ചാൽ കൂടുതൽ വിസ്തൃതമായ മേച്ചിൽ സ്ഥലങ്ങൾ ലഭിക്കുമെന്നതിനാൽ ഇവർ തീയിടുന്നതാണെന്ന് പറയപ്പെടുന്നു.

എന്നാൽ കാട്ടുതീയെ കുറിച്ചുള്ള ചോദ്യങ്ങളെ ചിരിച്ചു തള്ളുകയാണ് ബ്രസീലിലെ തീവ്ര വലതുപക്ഷ വാദിയായ പ്രസിഡൻ്റ് ബോൾസനാരോ ചെയ്തത് എന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →