ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് 2.6 കിലോഗ്രാം സ്വര്‍ണ്ണം കാണാതായി; ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ബംഗളുരു: ബംഗളൂറു വിമാനത്താവളത്തിൻ്റെ ഗോഡൗണില്‍ സൂക്ഷിച്ച 2.6 കിലോഗ്രാം സ്വർണം കാണാതായി. 2012 ജൂണ്‍ എട്ടിനും 2014 മാര്‍ച്ച് 26 നുമിടയില്‍ 13 യാത്രക്കാരില്‍ നിന്ന് പിടികൂടിയ സ്വര്‍ണ്ണമാണിത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ കേസെടുത്തു.

കസ്റ്റംസ് അസി, കമ്മീഷണര്‍മാരായ വിനോദ് ചിന്നപ്പ, കെ കേശവ്, സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ടുമാരായ കെ ബി ലിങ്കരാജു,ഡീന്‍ റെക്‌സ്, എന്‍ ജെ രവിശേഖര്‍, എസ് ഡി ഹിരേമഥ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുളളത്.

കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എം ജെ ചേതന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വഷണത്തിനൊടുവിലാണ് കേസ്സെടുത്തത്. ഗോഡൗണിന്റെ ഒരു താക്കോല്‍ പ്രതിചേര്‍ക്കപ്പെട്ടവരും മറ്റൊന്ന് മേലുദ്യോഗസ്ഥനുമാണ് സൂക്ഷിക്കേണ്ടത്. ഈ ചട്ടം പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →