അതിര്‍ത്തി സംഘര്‍ഷം ഇന്ത്യാ-ചൈന ബന്ധത്തെ മോശം രീതിയില്‍ ബാധിച്ചതായി എസ് ജയ്ശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം ഇന്ത്യാ-ചൈന ബന്ധത്തെ വല്ലാതെ മോശം രീതിയില്‍ ബാധിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.ഏഷ്യാ സൊസൈറ്റി പരിപാടിയില്‍ മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് രാജ്യത്തെ പൊതുജനങ്ങളില്‍ ചൈനീസ് വിരുദ്ധ വികാരമുണ്ടാക്കി. ചൈനീസ് അതിര്‍ത്തി കേന്ദ്രീകരിച്ചിരിക്കുന്ന സായുധ സൈനികരുടെ എണ്ണം വളരെ കൂടുതലാണ്. അത് ഞങ്ങള്‍ നേരിടുന്ന വളരെ ഗുരുതരമായ സുരക്ഷാ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

1975 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു വലിയ പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്താണ് ഇത്തരമൊരു പ്രകോപനത്തിന് കാരണം എന്നത് സംബന്ധിച്ച് ന്യായമായ വിശദീകരണം ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലഡാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ചൈന മുന്നോട്ട് വെച്ച നിര്‍ദ്ദേശം ഇന്ത്യ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →