ന്യൂസിലാന്റിൽ ഇടത് ലേബർ പാർട്ടിക്ക് ചരിത്ര വിജയം; ജസീന്ത ആന്റേൺ വീണ്ടും പ്രസിഡന്റാകും

വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും മികച്ച വിജയവുമായി ഇടത് രാഷ്ട്രീയ കക്ഷിയായ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. നിലവിലെ പ്രസിഡന്റായ ജസീന്ത ആന്റേൺ തന്നെ വീണ്ടും പ്രസിഡന്റാകും എന്ന് ഉറപ്പായി.

49 ശതമാനം വോട്ടോടെ ആകെയുള്ള 120 ൽ 64 സീറ്റുകളിലും ലേബർ പാർട്ടി വിജയം നേടി. ഇതോടെ ഒറ്റയ്ക്ക് ഭരിക്കാവുന്ന നിലയിലാണ് ലേബർ പാർട്ടി എത്തിച്ചേർന്നത്. മുഖ്യ പ്രതിപക്ഷ കക്ഷിയായ ന്യൂസിലാന്റ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്.

ജസീന്ത ആന്റേണിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ലേബർ പാർട്ടിയുടെ ജനപിന്തുണ വർദ്ധിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →