കോവിഡ് സെൻററിൽ പ്രതി മരിച്ചത് മർദ്ദനം മൂലം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ : കഞ്ചാവ് കേസിലെ പ്രതി ഷമീർ മരണമടഞ്ഞത് മർദ്ദനം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. തൃശ്ശൂർ അമ്പിളികല കോവിഡ് സെൻററിൽ കസ്റ്റഡിയിൽ ഇരിക്കവെയായിരുന്നു മരണം.

രണ്ടു കാരണങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. തലക്കും ശരീരത്തിനുമേറ്റ മർദ്ദനമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു. പോസ്റ്റ് മോർട്ട ത്തില്‍ 24 മണിക്കൂറും 72 മണിക്കൂറിനും ഇടയിലാണ് മർദ്ദനമേറ്റിരിക്കുന്നത്. 29 – 09 – 2020 ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ഷമീറിനെ കസ്റ്റഡിയിലെടുത്തത്. 29 -ാം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പരിക്കുകൾ ഉണ്ടായിരിക്കുന്നത്.
ആരോപണവിധേയരായ പൊലീസുകാരെ ചോദ്യം ചെയ്തു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →