കുട്ടികൾ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു.

കണ്ണൂര്‍: കുട്ടികൾ കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ ടിവി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. പയ്യന്നൂര്‍ രാമന്തളിയിലെ പുളുക്കൂല്‍ നാരായണന്റെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. തീ പടർന്ന് വീട് കത്തി നശിച്ചു. 16-10 -2020 വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പൊട്ടിത്തെറിക്കുന്നതിന് മുമ്പായി ടിവിയില്‍നിന്ന് പുക ഉയർന്നിരുന്നു. അപ്പോൾ തന്നെ കുട്ടികള്‍ പുറത്തേക്ക് ഇറങ്ങിയോടി. കുട്ടികള്‍ പുറത്തെത്തുമ്പോഴേക്കും ടിവി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ വീടിനകത്തും സമീപത്തുമായി തീ ആളിക്കത്തി.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്നു ശേഷം നാട്ടുകാരും അഗ്‌നിശമനയും ചേര്‍ന്ന് തീയണച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →